മൂന്നുവയസുകാരന്റെ ദേഹത്ത് തിളച്ച ചായയൊഴിച്ച് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത... #Crime_News

 



തിരുവനന്തപുരം മണ്ണന്തലയില്‍ മൂന്ന് വയസ്സുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛന്‍ തിളച്ച ചായ ഒഴിച്ച് പൊള്ളല്ലേല്‍പ്പിച്ച് എന്ന് പരാതി. ഗുരുതരമായി പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുടപ്പനക്കുന്ന് സ്വദേശി വിജയകുമാറിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുത്തശ്ശന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തി.

കഴിഞ്ഞ ഇരുപത്തിനാലാം തിയതിയായിരുന്നു സംഭവം. കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പൊള്ളലേറ്റത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് അച്ഛന്‍ അഭിജിത്ത് പറഞ്ഞു. മുത്തച്ഛനാണ് ചായ ദേഹത്ത് ഒഴിച്ചതെന്ന് കുട്ടി തന്നോട് പറഞ്ഞെന്നും ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്നും അഭിജിത്ത് പറഞ്ഞു.

മണ്ണന്തല പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ജുവനയില്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടന്ന സമയം വീട്ടില്‍ ഇല്ലായിരുന്നു എന്നാണ് വിജയകുമാര്‍ പോലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷമാകും അറസ്റ്റ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0