വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ... #Crime_News

മലപ്പുറം കോട്ടക്കലിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ.എയർ ഗൺ ഉപയോഗിച്ചുള്ള വെടിവെപ്പിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.വെടിയുതിർത്ത വലിയാട് സ്വദേശി അബൂത്വാഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ആണ് സംഭവം.വെടിവെച്ച ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ ആണ് ജനൽ ചില്ലുകൾ തകർന്നത് കണ്ടത്.കോട്ടക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വരൻ വലിയാട് സ്വദേശി അബൂ ത്വാഹിറിനെ അറസ്റ്റ് ചെയ്തു.വധുവിന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു

ലഹരിക്കടിമയായ പ്രതി ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വീട്ടിൽ ഉണ്ടായിരുന്നവർ കിടന്നുറങ്ങുക ആയിരുന്നതിനാൽ അപകടം ഒഴിവായി. അബൂ ത്വാഹിറിന് എതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതി ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരുമാസം മുന്നെ തന്ന ഇയാൾ തോക്ക് വാങ്ങി പരിശീലനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപാണ് കോട്ടക്കൽ അരിച്ചൊൾ സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞത്.പ്രതി ലഹരിക്കടിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറിയത്.
MALAYORAM NEWS is licensed under CC BY 4.0