അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസ്സുകാരിക്ക് ഗുരുതര പരുക്ക് ... #Crime_News

 


ഇടുക്കി അടിമാലി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസ്സുകാരിക്ക് ഗുരുതര പരുക്ക്. രണ്ടാം നിലയിൽ നിന്നാണ് കുട്ടി വീണത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അധ്യാപികയ്ക്കും പരുക്കേറ്റു. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്.

മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ വരാന്തയിലൂടെ നടക്കുമ്പോഴാണ് കല്ലാർ സ്വദേശി ആന്റോയുടെ മകൾ മെറീന അപകടത്തിൽപ്പെട്ടത്. കാൽവഴുതി കൈവരികൾക്കിടയിലൂടെ 20 അടി താഴ്ചയിലുള്ള ഓടയിലേക്കാണ് നാലുവയസ്സുകാരി വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അധ്യാപിക പ്രീതിയുടെ കാൽ ഒടിഞ്ഞു. ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്ന് നാട്ടുകാർ. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി 2018ലെ പ്രളയത്തെ തുടർന്നാണ് രണ്ടാം നിലയിലേക്ക് മാറ്റിയത്. സുരക്ഷിതമായ കൈവരികൾ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

MALAYORAM NEWS is licensed under CC BY 4.0