സൂര്യാഘാതമേറ്റ് വീണ്ടും മരണം ... #Heat_Wave


 തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി ആകാശമണ്ഡപത്തിന് പിന്നിൽ അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു

എരുമപ്പെട്ടി വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ പൂർണ ആരോഗ്യത്തോടെയിരുന്ന പശുവിന് രോഗലക്ഷണങ്ങൾ കണ്ടെത്താനായില്ല. സൂര്യാഘാതമേറ്റാണ് പശു ചത്തതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0