നവവധുവിനെ മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുൽ ഉടൻ അറസ്റ്റിലായേക്കും.... #Crime_News

നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാൾ പൊലീസിന്റെ നിരീക്ഷത്തിലാണ്. അതേസമയം പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് SHO യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. സിറ്റി പൊലീസ് കമ്മിഷണർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.