കാറിൽ അതിക്രമിച്ച് കയറി; 18 കാരിയെ കടന്നുപിടിച്ചു..... #Crime_News

 


തിരുവനന്തപുരം കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, വിഡിയോ എടുത്തെന്നുമാണ് പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നുപേരയും രക്ഷപ്പെടുത്തിയത്.ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം നടന്നത്.കേസിൽ കല്ലറ സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്.കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് അതിക്രമം നേരിട്ടത്. ലൈംഗികാധിക്ഷേപത്തിന് പാങ്ങോട് പൊലീസ് കേസെടുത്തു.

MALAYORAM NEWS is licensed under CC BY 4.0