നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും KSRTC ബസ് ഡ്രൈവറും തമ്മിൽ വാക്‌പോര്... #AryaRajendran

കെഎസ്ആർടിസി ബസിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം. നടുറോഡിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിൽ വാക്ക് പോര്.   ഡ്രൈവർ അസഭ്യം പറഞ്ഞതായി മേയർ ആര്യ രാജേന്ദ്രൻ പരാതിപ്പെട്ടു. മോശമായി പെരുമാറുകയും യാത്ര റദ്ദാക്കുകയും ചെയ്ത മേയർക്കും ഭർത്താവ് എം.എൽ.എ സച്ചിൻദേവിനുമെതിരെ യദു പരാതിയും നൽകി. എന്നാൽ ഡ്രൈവറുടെ പരാതിയിൽ കേസെടുത്തിട്ടില്ല.കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും സംഘവും ബസ് തടഞ്ഞുനിർത്തി നടുറോഡിൽ ഡ്രൈവറുമായി തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മേയരുടെ പരാതിയിൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി ഡ്രൈവറെ സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത് ഇന്ന് രാവിലെ ജാമ്യത്തിൽ വിട്ടു. തൻ്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് യദു പറയുന്നു. മേയറും എംഎൽഎയും ജോലി നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എംഎൽഎയാണ് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിട്ടത്.സൈഡ് കൊടുക്കാത്തതുകൊണ്ടല്ല, അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചതുകൊണ്ടാണ് ഡ്രൈവർക്കെതിരെ പരസ്യമായി പ്രതികരിച്ചതെന്നാണ് മേയറുടെ വിശദീകരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0