മൂന്നാറില്‍ കാട്ടാനക്കൂട്ടം വിനോദ സഞ്ചാരികളുടെ കാറുകള്‍ നശിപ്പിച്ചു... #Keralanews
മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറുകൾ വന്യമൃഗങ്ങൾ നശിപ്പിച്ചു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അൽപം മുമ്പാണ് ആക്രമണം നടന്നത്. കാട്ടാനക്കൂട്ടം ഇപ്പോഴും പ്രദേശത്തുണ്ട്. പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ തകർന്നു. കാറിൻ്റെ മുകളിലെയും വശങ്ങളിലെയും ചില്ലുകൾ തകർന്നു.
വനംവകുപ്പ് സംഘം സ്ഥലത്തെത്തി. ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ആന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ അറിയിച്ചു. അവധി ദിവസമായതിനാൽ നിരവധി സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്. എത്രയും വേഗം ആനയെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.