ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. വിമാനത്താവളത്തിൻ്റെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെട്ടതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കുന്നത്. തടസ്സങ്ങൾ ഉടൻ നീക്കുമെന്നും അതിനുശേഷം സർവീസ് പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും റീഫണ്ടും റീഷെഡ്യൂളിംഗ് ഇളവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 011-69329333 / 011-69329999 അല്ലെങ്കിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് http://airindia.com എന്നിവയുമായി ബന്ധപ്പെടുക.
മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രതികരിച്ചു.