ഭിന്നശേഷിയുള്ളവരെ കൈവിടാതെ സർക്കാർ, എല്ലാ ബസ്സുകളിലും ഇളവ് നൽകി ഉത്തരവായി.. #LDFGovernment

നാൽപ്പത് ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവര്‍ക്ക് എല്ലാ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച്‌ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിറക്കി.

മുൻപ് കെഎസ്ആർടിസി ബസുകളിൽ മാത്രമായിരുന്നു ഇളവുകൾ ലഭിച്ചിരുന്നത്. സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരെ മാത്രമേ ഇളവുകളോട് കൂടി യാത്ര ചെയ്യാൻ അനുവദിചിരുന്നുള്ളൂ..

  വികലാംഗ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാണ് പ്രത്യേക ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു.  വികലാംഗ കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി വികലാംഗരുടെ അവകാശ നിയമത്തെക്കുറിച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
MALAYORAM NEWS is licensed under CC BY 4.0