#Asianet_Pocso : ഏഷ്യാനെറ്റിനെതിരെ വിമർശനവുമായി ഹൈക്കോടതി, പരിശോധനകൾ നടത്താൻ പോലീസിന് അനുമതി.
By
Open Source Publishing Network
on
മാർച്ച് 08, 2023
ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പൊലീസ് സംരക്ഷണ ഹർജിയാണ് കോടതി നിരീക്ഷിച്ചത്. പോലീസിന് ആവശ്യമായ പരിശോധനകൾ നടത്താം. ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് റെയ്ഡിന് കോടതി ഉത്തരവ് തടസ്സമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ ഓഫീസിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു.