യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും അശ്ലീല വെബ്‌സൈറ്റിൽ, സംശയത്തിന്റെ നിഴലിൽ സഹപാഠികൾ. | The photo and phone number of the young woman on the obscene #sex_website, the classmates are under the shadow of suspicion..

യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തെന്ന പരാതിയിൽ സഹപാഠികളായിരുന്ന എട്ട് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു.  ആലമുക്ക് സ്വദേശിയുടെ പരാതിയിൽ സഹപാഠികളായ പെൺകുട്ടികൾക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു.  
കേസെടുത്തിരിക്കുന്ന സഹപാടികളിൽ നിലവിൽ സർക്കാർ സർവീസിൽ ജോലി നോക്കുന്നവരുമുണ്ട്.
  207 അംഗ സ്‌കൂൾ ഗ്രൂപ്പിലെ പെൺകുട്ടിയുടെ ഫോട്ടോയും ഫോൺ നമ്പറും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി.  ഫോണിൽ ഈ ചിത്രങ്ങളും അശ്ലീല പ്രയോഗങ്ങളും സഹിതം വിദേശത്ത് നിന്ന് നിരന്തരം സന്ദേശങ്ങൾ വന്നപ്പോഴാണ് സഹപാഠികളാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പരാതിയിൽ പറഞ്ഞു.  അതേസമയം, വ്യക്തിവൈരാഗ്യം തീർക്കാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്ന് പ്രതികൾ പറയുന്നു.

  സുഹൃത്തുക്കള് തമ്മില് അകന്നതോടെ വഴക്ക് തീര് ക്കാന് ഒരുമിച്ച് എടുത്ത ഫോട്ടോ ഉപയോഗിച്ചെന്നാണ് ആരോപണം.  ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം.സ്ത്രീയുടെ പേരും പ്രായവും സഹിതമുള്ള ഫോട്ടോ അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.  തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പറുകളിൽ നിന്നും സന്ദേശങ്ങൾ വന്നു.  വിദേശത്തുള്ള ഭർത്താവിന് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്.