കേരളത്തിലും 5ജി സേവനം ആരംഭിക്കുന്നു. ഇന്ന് മുതൽ കൊച്ചി നഗരത്തിലാണ് സേവനം ലഭ്യമാകുന്നത്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഇന്ന് വൈകിട്ട് മുതൽ 5ജി സേവനം ലഭ്യമാകും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിൽ മാത്രമാകും 5ജി ലഭ്യമാകുന്നത്.
കേരളത്തിൽ ആദ്യമായി 5ജി കൊണ്ടുവരുന്നത് റിലയൻസ് ജിയോയാണ്. ഉദ്ഘാടനത്തിന് ശേഷം വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലകളിൽ 5ജി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും നടക്കും. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് അടുത്ത കുറച്ച് ദിവസത്തേക്ക് ട്രയൽ റണ്ണായി 5G ലഭ്യമാകും. അതിനുശേഷം കൂടുതൽ സ്ഥലങ്ങളിൽ 5ജി കൂടുതൽ ആളുകളിലേക്ക് എത്തും.
4ജിയേക്കാൾ 10 മടങ്ങ് വേഗത്തിൽ 5ജി ഡാറ്റ സ്പീഡ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 5ജി ഫോണുള്ളവർ ഫോണിലെ സെറ്റിംഗ്സ് മാറ്റിയാൽ മതിയാകും. സിം കാർഡ് മാറ്റേണ്ടതില്ല.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.