#CoViD19_Case : ലോകം വീണ്ടും കോവിഡ് ആശങ്കയിലേക്ക്, ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം.

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിലേക്ക് നീങ്ങുകയാണ്.  ചൈന, ജപ്പാൻ, ബ്രസീൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡിന്റെ വ്യാപനം വീണ്ടും രൂക്ഷമാകുന്നു.  ആദ്യത്തെ കൊവിഡ് ബാധ ഒരു പരിധി വരെ തടയാനായെങ്കിലും രണ്ടാം തരംഗത്തിൽ രാജ്യം നടുങ്ങി.  മൂന്നാമത്തെ തരംഗം വലിയ ആശങ്കയുണ്ടാക്കിയില്ല.  നിലവിലുള്ളത് കൊവിഡിന്റെ പുതിയ വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ.
  സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേർന്നു
  കൊവിഡ് അവസാനിച്ചിട്ടില്ലെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  ഏത് അടിയന്തരാവസ്ഥയും നേരിടാൻ രാജ്യം സജ്ജമാണ്.  സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കും.  എല്ലാവരും കൊവിഡ്-19 വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ജനക്കൂട്ടത്തിൽ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
  വിമാനയാത്രയ്ക്ക് മാസ്‌കുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് തൽക്കാലം കേന്ദ്രം പിൻവലിക്കില്ല.  എന്നിരുന്നാലും, സാമൂഹിക അകലം പാലിക്കാനും ജാഗ്രത ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു.