#KERALA VS #GOVERNOR : ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി സുപ്രധാന നീക്കവുമായി കേരളാ സർക്കാർ.

തിരുവനന്തപുരം : കേരള കലാമണ്ഡലം ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിക്കൊണ്ട് കേരള സർക്കാർ വ്യാഴാഴ്ച ഉത്തരവിട്ടു.

 നിയമമനുസരിച്ച്, സ്പോൺസർക്ക് ചാൻസലറെ നിയമിക്കാം.  കേരള സർക്കാരാണ് കലാമണ്ഡലത്തിന്റെ സ്പോൺസർ.  2015ൽ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഗവർണറെ ചാൻസലറായി നിയമിച്ചത്.  ഇത് ഭേദഗതി ചെയ്തിട്ടുണ്ട്.

 ഖാന് പകരം ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ള പ്രശസ്തനായ വ്യക്തിയെത്തും.

 ഗവർണറെ സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.  എന്നാൽ, ഗവർണർ ഒപ്പിടാൻ സാധ്യതയില്ല.  കലാമണ്ഡലത്തിന്റെ കാര്യത്തിൽ ഗവർണ്ണറുടെ സമ്മതം ആവശ്യമില്ല, കാരണം അത് ഒരു കല്പിത സർവകലാശാലയാണ്.