കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി. | Sabarimala Melsanthi 2022

പത്തനംതിട്ട : ശബരിമല മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.  കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്.  വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.

  തന്ത്രി കണ്ഠര് രാജീവർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്‌റ്റിസ് ഭാസ്‌കരൻ, സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ് എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.  പന്തളം കൊട്ടാരത്തിലെ കൃതികേശ്, ശബരിമലയിലെ പൗർണമി എന്നീ കുട്ടികൾ നറുക്കെടുത്തു.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു.  22 വരെ പൂജകളുണ്ടാകും.  തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചു.  പിന്നെ പതിനെട്ടാം പടി ഇറങ്ങി ആഴത്തിൽ നോക്കി.  തുടർന്ന് പതിനെട്ടാം പടിയുടെ വാതിൽ ഭക്തർക്കായി തുറന്നു.
MALAYORAM NEWS is licensed under CC BY 4.0