#BETTING_ADS : വാതുവെപ്പ് പരസ്യങ്ങളിന്മേൽ നടപടി കർശനമാക്കി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം.

സാറ്റലൈറ്റ് ചാനലുകൾ, ഡിജിറ്റൽ-ഓൺലൈൻ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ വാതുവെപ്പ് പരസ്യങ്ങൾ (Betting Ads) നിരോധിക്കുമെന്ന് വാർത്ത - വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവർത്തിച്ചു.  നിരോധനം നിലനിൽക്കുന്ന സമയത്തും വിവിധ ചാനലുകളിലൂടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ ഉദാഹരണങ്ങൾ സഹിതമാണ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
  വാതുവെപ്പ് പരസ്യങ്ങൾ യുവാക്കളെ സാമ്പത്തികവും സാമൂഹികവുമായ അപകടങ്ങളിലേക്കാണ് നയിക്കുന്നതെന്നും വാതുവെപ്പ് പരസ്യങ്ങൾ പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കി.
  ജൂൺ 13ലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0