തെരുവിലെ മാലിന്യം നീക്കം ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. പൊതുനിരത്തിൽ മാലിന്യം തള്ളിയാൽ കർശന നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് തെരുവുനായ്ക്കൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മുറിയിൽ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട് കുറ്റിമൂട് തിരുവമ്പാടിയിൽ കോളേജ് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റിമൂട് സ്വദേശി അഭയിനാണ് തെരുവ് നായയുടെ കടിയേറ്റത്. വിദ്യാർത്ഥിയുടെ കൈക്ക് കടിയേറ്റു. വീടിന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു അഭയ്.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. തുറന്നിട്ട മുൻവാതിലിലൂടെ കിടപ്പുമുറിയിൽ കയറിയ നായ അഭയിയെ കടിച്ചു. തുടർന്ന് അഭയിയുടെ നിലവിളി കേട്ട് അച്ഛനും മറ്റും നായയെ ഓടിച്ചു.
വീട്ടിൽ നിന്ന് രക്ഷപ്പെട്ട നായ സമീപത്തെ മൂന്ന് വീടുകളിലേക്ക് ഓടിക്കയറി. ഇതോടെ നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ് ആ ശുപത്രിയിൽ ചികിത്സ തേടി.