പോലീസ് എത്തിയപ്പോഴേക്കും കുട്ടികളും ഉണ്ടായിരുന്നു. കുടിലിനുള്ളിൽ കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. കുടിലിന്റെ പുറംഭാഗം ഇലകളും വള്ളികളും കൊണ്ട് മറച്ച് കുടിലിനുൾ വശം ടാർപോളിൻ ഷീറ്റ് കൊണ്ട് സുരക്ഷിതമാക്കിയിരുന്നു.
മുതിർന്നവരുടെ സംഘം തമ്പടിച്ച വള്ളിക്കുടിലിൽ കുട്ടികൾ എത്തിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകുന്നേരമായാൽ ജ്യേഷ്ഠന്മാർക്ക് മുമ്പേ അനിയന്മാർ എത്തും. ആവശ്യം കഴിഞ്ഞ് പോകും. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. പൊളിച്ച വള്ളികുടിലിന് പോലീസ് തീയിട്ടു.