പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷം വീണ്ടും ഓണക്കാലത്ത് പൂവിളികള്‍ ഉയരുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാട്ടിലും ക്ലബ്ബുകളിലും ആള്‍ക്കൂട്ടങ്ങള്‍ ഒന്നിക്കുമ്പോള്‍ ഒരു കറുത്ത കൈ കൂടി നമ്മെ വരിന്ഞ്ഞു മുറുക്കുന്നത് നാം കാണുന്നില്ല.. ആഘോഷങ്ങള്‍ക്കിടയിലെ പുതിയ അതിഥികളെ കുറിച്ചുള്ള അന്വേഷണ പരമ്പര ആരംഭിക്കുന്നു..
സ്ക്കൂളിലെ ആഘോഷ പരിപാടിക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയ അമാല്‍ (യഥാര്‍ത്ഥ പേര് അല്ല) പതിവിലും വിപരീതമായി പെട്ടെന്ന്‍ കിടക്കയിലേക്ക് വീണത് ആദ്യം മാതാപിതാക്കള്‍ കാര്യമായി എടുത്തില്ല. സാധാരണ കഴിക്കാറുള്ള ചായയോ, എന്തിന് രാത്രി ഭക്ഷണം പോലും കഴിക്കാതെ ഘാദമായി ഉറങ്ങുന്ന മകനെ വിളിക്കാന്‍ ചെന്ന അമലിന്‍റെ മാതാവ്, എത്ര വിളിച്ചിട്ടും എഴുന്നെല്‍ക്കതതിനാല്‍ അസ്വാഭാവികത തോന്നി അലറി കരഞ്ഞു കൊണ്ടാണ് മുറിയില്‍ നിന്നും പുറത്ത് വന്നത്, കരച്ചില്‍ കേട്ട് വന്ന ഭര്‍ത്താവിനോടും അയല്‍ക്കാരോടും ഒനും പറയാന്‍ ആകാതെ രാഹുലിന്‍റെ മുറിയിലേക്ക് ചുണ്ടി തളര്‍ന്നിരിക്കാനെ അവര്‍ക്കായുള്ളൂ..
അമലിനെയും കൈയ്യില്‍ കോരി എടുത്ത് അയല്‍ക്കാരന്റെ വാഹനത്തില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സംഭാവിക്കെണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.
പ്രാഥമിക പരിശോധനയില്‍ മരണ കാരണം ഹൃദയ സ്തംഭനം എന്ന രീതിയില്‍ ആയിരുന്നു എങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടില്‍ കണ്ടത് പക്ഷെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആയിരുന്നു, ഒന്നിലധികം ലഹരി മരുമരുന്നുകളുടെ അമിത ഉപഭോഗമാണ് അമലിനെ മരണത്തിലേക്ക് നയിച്ചത്. ഇതിന്റെ ഉറവിടം തേടി ചെന്ന അന്വേഷണ സംഘത്തിന് മുന്നില്‍ തെളിഞ്ഞത് അമ്പരപ്പിക്കുന്ന ലഹരി മരുന്നുകളുടെ കഥകള്‍..
ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ ലഹരി ഉപയോഗിക്കുന്ന, വല്ലപ്പോഴും മിതമായ അളവില്‍ മാത്രമല്ലേ ഉള്ളൂ എന്ന ന്യായീകരണത്തിന്റെ ബലത്തില്‍, ഇതൊക്കെ ഒരിക്കല്‍ എങ്കിലും ഉപയോഗിചിട്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവുതം എന്ന സ്വാഭാവികമായ ചോദ്യങ്ങളോടെ മുതിര്‍ന്നവര്‍ മദ്യയമോ പുകവലിയോ ഉപയോഗിക്കുമ്പോള്‍ നമ്മുടെ മക്കള്‍, അതും ഹായ് സ്ക്കൂള്‍ മുതല്‍ ഉള്ളവര്‍ തന്നെ ഉപയോഗിക്കുന്നത് അന്താരാഷ്‌ട്ര മാര്‍ക്കെറ്റിലെ സിന്തറ്റിക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ ആണ്. പലതും ചിലപ്പോള്‍ നമ്മുടെ മുന്നില്‍ എത്തുന്നത് നമുക്ക് മനസ്സിലാകാത്ത രൂപത്തിലും ആയിരിക്കും എന്നതാണ് ഇതിലെ മറ്റൊരു വെല്ലുവിളി.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിപുലമാകുന്ന കണ്ണികളിലൂടെ കൈമാറുന്ന ലഹരി വസ്തുക്കളുടെ ട്രാഫിക്കിനായി ഇന്ന്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് സ്കൂള്‍ വിദ്യാര്‍ഥി - വിദ്യാര്‍ഥിനികളെ തന്നെയാണ്.
ആഘോഷ പരിപാടികള്‍ കഴിഞ്ഞ് തിരിച്ചു വീട്ടില്‍ വരുന്ന വിദ്യാര്‍ഥികളെ സൂസ്ക്ഷ്മമായി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇത് മനസ്സിലായേക്കും, പരിപാടിയുടെ ക്ഷീണം എന്ന പേരില്‍ എത്രയും വേഗം സ്വന്തം മുറിയിലെ കട്ടിലിലേക്ക് മറിഞ്ഞു വീഴുന്ന കുട്ടികളുടെ ക്ഷീന കാരണം മിക്കപ്പോഴും ഏതെങ്കിലും ലഹരി വസ്തുക്കള്‍ തന്നെ ആയിരിക്കാം.
മെട്രോ നഗരങ്ങളിലെ ഫ്ലാറ്റില്‍ പിടികൂടുന്ന ലഹരി മരുന്നുകളുടെ വേരുകള്‍ ഇങ്ങ് നാട്ടിന്‍പുറത്തെ സ്ക്കൂള്‍ - കോളെജ് വിദ്യാര്‍ഥികള്‍ മുതല്‍ നാട്ടിലെ ചെറിയ കൂട്ടായ്മകളില്‍ വരെ എത്തിയിരിക്കുന്നു.
സ്ക്കൂള്‍ - കോളേജ് അധ്യാപകര്‍ക്കും ഇതിനെ കുറിച്ച് ഭാഗിക വിവരം ഉണ്ടെന്നതാണ് സൂചന, പക്ഷെ ലഹരിയുടെ പിടിമുറുക്കം എത്രത്തോളം ഭീകരമാണെന്ന് അറിയാതതിനാലോ, സ്ഥാപനത്തിന്‍റെ സല്‍പ്പേരിനെ ബാധിക്കും എന്നതിനാലോ പുറത്ത് പറയാതെ ഇതിനെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത് എന്നതും ലഹരി വസ്തുക്കളുടെ പടര്‍ച്ച കൂടുതല്‍ ഉള്ളിലേക്ക് കടക്കുവാന്‍ കാരണമായി.
വൈകി എഴുന്നേല്‍ക്കുന്ന കുട്ടികളില്‍ പലരും രാത്രികളില്‍ ഇത്തരം ലഹരി വസ്തുക്കളെ ഉപയോഗിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
വീണ്ടും ഒരു ഓണാഘോഷം നടക്കുകയാണ്, നിങ്ങളുടെ മക്കള്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൈവിട്ട് പോകുന്നതില്‍ നിന്നും നമുക്കവരെ രക്ഷിച്ചെടുക്കാം..
(തുടരും.)