വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്നും വീഡിയോ ഷൂട്ട് ചെയ്ത യുവാവ് ഒലിച്ചു പോയി.. | The young man who shot the video from in front of the waterfall got washed away..


വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വീണ് യുവാവ് ഒലിച്ചുപോയി. 26 വയസ്സുള്ള അജയ് പാണ്ഡ്യന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. 

തമിഴ്‌നാട്ടിലെ കൊടൈക്കനാലിന് സമീപത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിലാണ് ഒലിച്ചുപോയത്.


ബുധനാഴ്ചയാണ് കൊടൈക്കനാലിന് അടുത്ത താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അജയനും സുഹൃത്തും പുല്ലാവേലി വെള്ളച്ചാട്ടം കാണാന്‍ പോയത്.  അവിടെ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. അജയ് വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സുഹൃത്ത് പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും പൊലീസ് പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0