തളിപ്പറമ്പിലെ ഗതാഗത കുരുക്കഴിക്കാൻ പ്രത്യേക പാർക്കിങ് ഏരിയ, ഇനി അനധികൃത പാർക്കിങ് ചെയ്താൽ പിടി വീഴും. | Parking Area at Thalipparamba


ത​ളി​പ്പ​റ​മ്പ് : ത​ളി​പ്പ​റ​മ്പില്‍ ഗ​താ​ഗ​തക്കുരു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി.  ആ​ര്‍​ഡി​ഒ​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം പി​ഡ​ബ്ള്യു​ഡി യാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
അനുദിനം തിരക്ക് വർദ്ധിക്കുന്ന തളിപ്പറമ്പ് നഗരത്തിലെ മെ​യി​ന്‍ റോ​ഡി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​ഞ്ഞു പോ​യ സീ​ബ്രാവ​ര​ക​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്‍​ഡി​ഒ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ങ്ങ​ളി​ലും ഇ​ത് സമ്പന്ധി​ച്ച്‌ പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.
ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ -യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ഡ​ബ്ള്യു​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ ആ​ര്‍​ഡി​ഒ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.