കെഎസ്ആർടിസി ബസ് മൈസൂരുവിന് സമീപം അപകടത്തിൽ പെട്ടു. | KSRTC Bus Accident At Mysore


കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 5 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് നിന്ന് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഡിവൈഡറില്‍ തട്ടി ബസ് ഒരു വശത്തേക്ക് പൂര്‍ണമായും ചരിഞ്ഞു. 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.  രണ്ട് സ്ത്രീകൾ ഉള്‍പ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. മൈസുരിന് 30 കിമീ അകലെ വെച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

MALAYORAM NEWS is licensed under CC BY 4.0