ന്യൂഡൽഹി: 13 കോടിയിലേറെ പേരുടെ വോട്ടവകാശം ഇല്ലാതാക്കിയ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) പ്രക്രിയയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചെന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പുറത്താക്കപ്പെട്ടവർക്ക് വോട്ടർപട്ടികയിൽ തിരിച്ചുകയറാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ച് തലയൂരാനുള്ള ശ്രമത്തിലാണ് കമ്മിഷൻ ഇപ്പോൾ. എസ്.ഐ.ആർ. പ്രക്രിയ അടിമുടി പിഴവായിരുന്നെന്ന് ഇതിലൂടെ കമ്മിഷൻ തുറന്നുസമ്മതിക്കുകയാണ്.
കമ്മിഷന്റെ തീരുമാനങ്ങളിൽ കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ എസ്.ഐ.ആർ. പ്രക്രിയയെ കൂടുതൽ വിവാദത്തിലാക്കിയിരുന്നു. ഫോം ആറിൽ വരുത്തിയ മാറ്റങ്ങളിലെ നിയമവിരുദ്ധതയും വോട്ടർപട്ടിക പുതുക്കലിന്റെ പൂർണനിയന്ത്രണം ഇ.സി.ഐ.നെറ്റ് ആപ്പിലൂടെ കമ്മിഷനിലേക്ക് കേന്ദ്രീകരിച്ചതും കമ്മിഷണർമാർ ചോദ്യംചെയ്തതോടെ എസ്.ഐ.ആറിന്റെ നിയമസാധുതതന്നെ സംശയത്തിലായി.
നിയമവിരുദ്ധ പ്രക്രിയയിലൂടെ രൂപപ്പെട്ട വോട്ടർപട്ടിക ഉപയോഗിച്ച് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ എങ്ങനെ നിലനിൽക്കുമെന്ന പ്രതിപക്ഷത്തിന്റെ സംശയത്തിന് കമ്മിഷന്റെ തിരുത്തൽ ഇടപെടലുകൾ ബലം നൽകുന്നുണ്ട്. അതേസമയം, നടന്നുവരുന്ന എസ്.ഐ.ആർ. നിർത്തിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ തയ്യാറായിട്ടില്ല. കരടുപട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട മഹാരാഷ്ട്രയിൽ, വാദം കേൾക്കലിൽ കൂടുതൽ ഉദാരസമീപനം കൈക്കൊള്ളാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നത് മാത്രമാണ് ഇപ്പോഴത്തെ ഒരു ചെറിയ മാറ്റം.
രണ്ട് കമ്മിഷണർമാരുടെ സമ്മതമില്ലാതെ കൈക്കൊണ്ട തീരുമാനത്തിന്റെ നിയമസാധുത എന്തെന്ന ചോദ്യത്തിനും കമ്മിഷൻ മറുപടി നൽകിയിട്ടില്ല. ബിഹാറിൽ 47 ലക്ഷം വോട്ടർമാർ കുറഞ്ഞപ്പോൾ, രണ്ടാം ഘട്ടത്തിൽ 5.18 കോടി വോട്ടർമാരും മൂന്നാം ഘട്ടത്തിൽ ഇതുവരെ 6.1 കോടി വോട്ടർമാരുമാണ് ഒഴിവാക്കപ്പെട്ടത്. സുപ്രീംകോടതി ബിഹാറിലെ എസ്.ഐ.ആർ. ശരിവെച്ചെങ്കിലും അതിലെ നിയമവിരുദ്ധവശങ്ങൾ പരിശോധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Hashtags: #തിരഞ്ഞെടുപ്പ്കമ്മിഷൻ #വോട്ടർപട്ടിക #എസ്ഐആർ #വോട്ടവകാശം #ഇന്ത്യൻരാഷ്ട്രീയം #ElectionCommission #VoterList #SIRProcess #VoterRights #IndianPolitics #IndiaNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.