സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആറുവരി ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാവുകയും ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത പല സ്ട്രെച്ചുകളിലും സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ഹൈവേയിൽ ഇറങ്ങേണ്ടി വരുന്നതോടെ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പിന് നിരന്തരം പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ആറുവരി ദേശീയപാതയിൽ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടാനോ, യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുവാദമില്ല. ഈ പാതയിൽ ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലാത്തതിനാൽ, സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
സർവീസ് റോഡ് ഒഴിവാക്കി ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

Hashtags: #KeralaTraffic #HighwayRules #MVDKerala #BusService #RoadSafety #KeralaNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.