school bus എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
school bus എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം... #Coimbatore

 


കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ (49)നാണ് മരിച്ചത്.

വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന്‍ മരണത്തിന് കീഴടങ്ങിയത്. സോമലയപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവത്ക്കരിച്ച് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അയാള്‍ ആദ്യം ശ്രമിച്ചത്.

അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമലയപ്പന്‍ ഒരു വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ ലളിത ബസിൽ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാരുണം! സ്‌കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു... #Fire_Accident

 


ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.

തുടർന്ന് കുട്ടികളെ എല്ലാം ബസിൽ നിന്ന് മാറ്റി. അല്പ സമയത്തിനുള്ളിൽ സ്‌കൂൾ ബസ് പൂർണമായി കത്തി നശിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കുട്ടികളെ മറ്റൊരു സ്കൂൾ ബസിൽ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0