railway track എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
railway track എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി ഇന്ന് മുതൽ; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി #Railway_track

 
കൊച്ചി: ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഇന്ന് മുതല്‍ 10 വരെയുള്ള തീയതികളിലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- പാലക്കാട് മെമു, പാലക്കാട്- എറണാകുളം മെമു എന്നിവ റദ്ദാക്കി. 

ഈ ദിവസങ്ങളില്‍ ഏഴ് ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. നാളെയും മറ്റന്നാളും വന്ദേഭാരത് ട്രെയിനും വൈകും. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് നാളെ ഒരു മണിക്കൂര്‍ 45 മിനിറ്റും 10 നു 1 മണിക്കൂര്‍ 15 മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. 

സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് നാളെ ഒരു മണിക്കൂറും 10 നു  അരമണിക്കൂറും വൈകിയാകും ഓടുക. ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് നാളെ ഒരു മണിക്കൂറും 10 നു ഒരു മണിക്കൂര്‍ 20 മിനിറ്റും വൈകിയാകും ഓടുക. 

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് നാളെ തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് വൈകി 4.50നാകും യാത്ര ആരംഭിക്കുക. 10നു 10 മിനിറ്റും വൈകും. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0