UTHRATTATHI VALLAMKALI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
UTHRATTATHI VALLAMKALI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ARANMULA_UTHRATTATHI_VALLAMKALI : ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ മല്ലപ്പുഴശേരി പള്ളിയോടം ജേതാക്കൾ..

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ മല്ലപ്പുഴശേരി പള്ളിയോടം ജേതാക്കളായി. കുറിയന്നൂർ പള്ളിയോടം രണ്ടാംസ്ഥാനത്തെത്തി. മല്ലപ്പുഴയുടെ ഏഴാം കിരീടമാണിത്. ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടം വിജയിച്ചു.
  അതേ സമയം പുലികളി തൃശൂരിനെ ആവേശത്തിലാഴ്ത്തി.
 വൈകിട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങി. പുലർച്ചെ അഞ്ചുമണിക്ക് തന്നെ പുലിക്കളിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പുലിക്കളി വിജയികളെ കാത്തിരിക്കുന്നത് ഭീമമായ തുകയാണ്. മികച്ച പുളിക്കളി ടീമിന് അരലക്ഷം രൂപ നൽകും. നേരത്തെ 40,000 രൂപയായിരുന്നു നൽകിയിരുന്നത്. പുളിക്കളി സംഘങ്ങൾക്കുള്ള സഹായം 2 ലക്ഷമാക്കി ഉയർത്തിയതിനൊപ്പം സമ്മാനത്തുകയും വർധിപ്പിച്ചു. യഥാക്രമം 50000, 40000,35000 എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് നൽകും.
 നിശ്ചല ദൃശ്യങ്ങള്‍ക്ക് ഒന്നാം സ്ഥാനക്കാർക്ക് 35,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 30,000 രൂപയും 25,000 രൂപയും നൽകും . മികച്ച പുലികൊട്ടിനും പുലിവേഷത്തിനും 7,500 രൂപ വീതവും അച്ചടക്കമുള്ള ടീമിന് 12,500 രൂപയും ട്രോഫിയും നൽകും . പുലിക്കളി സംഘങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണ മികച്ച പുലി വണ്ടിക്ക് സമ്മാനം നൽകുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും ട്രോഫിയും നൽകും.

#ARANMULA_UTHRATTATHI_VALLAMKALI ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും - മന്ത്രി വീണാ ജോർജ്

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ജലോത്സവത്തിന്റെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കിയത്.
  ആചാരാനുഷ്ഠാനങ്ങളോടെ ഗംഭീരമായാണ് ജ്ലോത്സവം നടക്കുകയെന്നും ആറന്മുളക്കാരിയായ തനിക്ക് ഔദ്യോഗികമായി പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
  കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി പ്രതീകാത്മകമായി മാത്രം നടത്തിയിരുന്ന ജ്ലോത്സവം ഇത്തവണ വിപുലമായി നടത്തുകയാണ്.
  വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം തെളിക്കും. ആന്റണി ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.
  രാമപുരം വാരിയർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ നിർവഹിക്കും.
  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മത്സരം ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ സമ്മാനം നൽകും. കെ.എസ്.മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0