സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ചെയ്യാനില്ലെന്ന് കൈമലർത്തി മന്ത്രി വ്യക്തമാക്കി. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും നാളെ മുതൽ കൃത്യമായ സമയം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അര മണിക്കൂറിലധികം പവർ കട്ട് സംഭവിക്കുന്നുണ്ടെന്ന വീഴ്ച മന്ത്രി സമ്മതിച്ചു. എന്നാൽ എന്ന് വരെ നിയന്ത്രണം ഉണ്ടാവും എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ മന്ത്രിക്ക് കഴിഞ്ഞില്ല. പവർ കട്ട് സംബന്ധിച്ച വിവരം ജനങ്ങൾക്ക് നൽകാൻ ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇനിമുതൽ ഇത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ കഴിഞ്ഞ 10 വർഷക്കാലം പവർ കട്ട് എന്താണെന്ന് കേരളത്തിലെ ജനങ്ങൾ അറിഞ്ഞിട്ടില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ തൊട്ടടുത്ത ദിവസം തന്നെ പവർ കട്ട് തിരികെ വന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി, അര മണിക്കൂറിൽ കൂടുതൽ പവർകട്ട് ഇനിയും തുടരുമെന്ന് അറിയിക്കുകയാണ് ചെയ്തത്. പ്രതിസന്ധിക്ക് ഒരു പരിഹാരവും നിർദ്ദേശിക്കാതെയും നിയന്ത്രണം എന്ന് അവസാനിക്കുമെന്ന് പറയാതെയും ഉള്ള മന്ത്രിയുടെ പ്രതികരണം ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Hashtags: #Kerala #PowerCut #ElectricityCrisis #MinisterSunnyJoseph #KeralaNews #ElectricityBoard #PowerRegulation #KeralaPower
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.