ജപ്തി ഭീഷണിയിൽ തളിപ്പറമ്പിലെ കുടുംബം: രക്ഷകനായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ്, ബാങ്ക് കടം ഏറ്റെടുത്തു #YusuffAli

Post Image
തളിപ്പറമ്പ്: വീട് ജപ്തി ചെയ്ത‌തോടെ ദുരിതത്തിലായ കേരള മുൻ ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൈത്താങ്ങായി. കേരള ബാങ്കിലെ 34 ലക്ഷം രൂപയുടെ വായ്പാ ബാധ്യത ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് അടച്ചുതീർത്തു. യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് ബാങ്ക് അധികൃതർ വായ്പാ തുക 24 ലക്ഷമായി കുറച്ചിരുന്നു.

മറ്റൊരാശ്രയമില്ലാത്തതിനെ തുടർന്ന് ജപ്തി ചെയ്ത സ്വന്തം വീടിന്റെ അടുക്കള വരാന്തയിലാണ് അശ്വതിയും ചെറിയ മക്കളുമടങ്ങുന്ന ആറംഗ കുടുംബം അന്തിയുറങ്ങിയിരുന്നത്. മാധ്യമ വാർത്തകളെ തുടർന്നാണ് ലുലു ഗ്രൂപ്പ് സഹായവുമായി എത്തിയത്. നാളെ രാവിലെ ബാങ്ക് അശ്വതിക്കും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

കുഞ്ഞുമക്കൾക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ വീട്ടിൽ നിന്നിറങ്ങേണ്ടിവന്ന സങ്കടം അശ്വതി നേരത്തെ പങ്കുവെച്ചിരുന്നു. ഒരു കാലത്ത് ത്രോബോളിൽ കേരളത്തിന് നിരവധി വിജയങ്ങൾ നേടിക്കൊടുത്ത ടീമിന്റെ നെടുംതൂണായിരുന്നു അശ്വതി. നാല് മാസം മുൻപാണ് ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തത്. ജനപ്രതിനിധികളും കൈമലർത്തിയതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വഴിമുട്ടി നിൽക്കവേയാണ് ഈ ഇടപെടൽ.

അശ്വതിയുടെ ഭർത്താവ് നിതിന്റെ അമ്മ സുനില 2018-ലാണ് 35 സെന്റ് സ്ഥലം പണയം വെച്ച് ലോൺ എടുക്കുന്നത്. മരം മുറിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞതോടെ നിതിനും ജോലിക്ക് പോകാൻ കഴിയാതായി. ഇതോടെ തിരിച്ചടവ് മുടങ്ങുകയും പലിശ ഉൾപ്പെടെ 34 ലക്ഷം രൂപയോളം വായ്പ കുടിശ്ശികയാവുകയുമായിരുന്നു.


Hashtags: #യൂസഫലി #അശ്വതി #ലുലുഗ്രൂപ്പ് #കേരളവാർത്ത #സഹായം #KannurNews #LuluGroup #MA_Yusuffali #KeralaAid #Taliparamba
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0