ക്ലിഫ് ഹൗസ് നാടകം തുടരുന്നു: ഒരു കോടിയുടെ ഉത്തരവ് വിവാദങ്ങൾക്ക് ഒടുവിൽ റദ്ദാക്കി മുഖ്യമന്ത്രി, റിപ്പോർട്ട് തേടി #CliffHouse

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, 2022 മുതല്‍ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള പ്രാഥമിക വിശദീകരണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യമാണ് നിലവിലെ വിവാദങ്ങൾക്ക് വഴിവെച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവില്ലാതെ ഒരു കോടിയിലധികം രൂപയുടെ ഉത്തരവ് ഇറക്കിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.


Hashtags: #CliffHouse #KeralaNews #VDസതീശൻ #മുഖ്യമന്ത്രി #അറ്റകുറ്റപ്പണി #വിവാദം #പൊതുമരാമത്ത് #കേരളം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0