തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച സീമാറ്റിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ റിസർച്ച് ഓഫീസർ പദവി രാജിവെച്ചു. അപേക്ഷ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയും നടത്തിയ നിയമനം വിവാദമായതോടെയാണ് രാജി പ്രഖ്യാപനം. തസ്തികയ്ക്ക് ആവശ്യമായ യോഗ്യത പോലും ഇല്ലാതെ, പ്രതിമാസം 40,000 രൂപ ശമ്പളത്തിൽ ഷാനിയെ നിയമിച്ചതായിരുന്നു പ്രധാന വിമർശന വിഷയം.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങിൽ (സീമാറ്റ്) നടന്ന ഈ നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരുന്നു. റിസർച്ച് ഓഫീസർ തസ്തികയ്ക്ക് പിഎച്ച്ഡി യോഗ്യത നിർബന്ധമായിരിക്കെ, ഷാനി പിഎച്ച്ഡി ഗവേഷക മാത്രമായിരുന്നു. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുകയോ റാങ്ക് പട്ടിക തയ്യാറാക്കുകയോ ചെയ്യാതെ ബയോഡേറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമനത്തെ സീമാറ്റ് അധികൃതർ ന്യായീകരിക്കാൻ ശ്രമിച്ചത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് നിയമനം നൽകിയതെന്നും ഷഫീറിന്റെ ഭാര്യയായതുകൊണ്ടല്ലെന്നുമായിരുന്നു സീമാറ്റ് ഡയറക്ടർ ആർ അരുൺകുമാറിന്റെ വിശദീകരണം. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സീമാറ്റിൽ അപേക്ഷ ക്ഷണിക്കാതെ 12 പേരെ നിയമിച്ചുവെന്ന വിവരവും പുറത്തുവന്നു. ഇതിൽ അഞ്ച് പേർക്ക് റിസർച്ച് ഓഫീസർ തസ്തികയിലും നാല് പേർക്ക് അസിസ്റ്റന്റ് തസ്തികയിലും മൂന്ന് പേർക്ക് അറ്റൻഡർ തസ്തികയിലുമായിരുന്നു നിയമനം.
നിയമനം ലഭിച്ചവരിൽ കോൺഗ്രസ്-ലീഗ് ബന്ധമുള്ളവരുണ്ടെന്ന വിവരവും വിവാദത്തിന് ആക്കം കൂട്ടി. അളിയന് സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ താൻ നിരസിച്ചു എന്ന് പ്രസംഗിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ, സ്വന്തം ഭാര്യയ്ക്കായി പിൻവാതിലിലൂടെ കസേരയൊരുക്കിയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്.

Hashtags: #SEEMAT #ShaniShafeer #BRMShafeer #AppointmentRow #KeralaPolitics #Resignation #പിൻവാതിൽനിയമനം #കേരളം #വിവാദം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.