ഉത്തരേന്ത്യയെ നടുക്കി ഭൂചലനം; ദ ഡൽഹിയിലും അസമിലും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ പ്രകമ്പനം #Earthquake

Post Image
രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിൽ റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദില്ലി എൻസിആർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നൽകുന്ന വിവരമനുസരിച്ച്, ഇന്ന് രാത്രി 10.15 ഓടെയാണ് ഭൂചലനമുണ്ടായത്. ദില്ലി മുതൽ ഷിംല വരെയുള്ള നഗരങ്ങളിലും മറ്റ് നിരവധി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ഇന്റർനെറ്റിൽ അനുഭവങ്ങൾ പങ്കുവെച്ച ആളുകൾ റിപ്പോർട്ട് ചെയ്തു. ആദ്യം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് ഇത് 4.9 ആയി പുതുക്കി നിശ്ചയിച്ചു.

ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി. ജനങ്ങൾക്കിടയിൽ ആശങ്ക പരത്തിയെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടങ്ങൾക്കും മറ്റ് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും വിവരങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇന്ന് പുലർച്ചെ അസമിലെ നാഗോണിൽ 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ ഭൂചലനവുമായി ബന്ധപ്പെട്ടും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.


Hashtags: #ഭൂചലനം #ദില്ലി #ഉത്തരാഖണ്ഡ് #ഇന്ത്യൻവാർത്ത #Earthquake #Delhi #NorthIndia #Uttarakhand #Tremors #IndiaNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0