മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; അറസ്റ്റ് ചെയ്യണമെന്നും ആവശ്യം, ആശങ്കയിൽ മുഖ്യമന്ത്രി വിഡി സതീശനും.. #ElectionCommission

Post Image
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. തിങ്കളാഴ്ച രണ്ടാം ഘട്ട പ്രതിഷേധമെന്ന നിലയിൽ ഓരോ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കഴിഞ്ഞ പത്ത് മാസത്തിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളടക്കമുള്ള വിഷയങ്ങളിലാണ് വിയോജിപ്പ് ഉയർന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ, സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രുവാണെന്ന് കോക്രോച്ച് ജനതാ പാർട്ടിയും (CJP) പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ഭിന്നതയെന്ന വാർത്ത നിഷേധിച്ചു. എസ്ഐആർ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ ഒറ്റക്കെട്ടായാണ് എടുത്തതെന്നും, തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വിയോജിപ്പുകളും നിർദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും കമ്മിഷൻ വിശദീകരിച്ചു. കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന ഈ നിലപാട് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെട്ടിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് സീറ്റുകളും വോട്ട് എണ്ണവും പ്രവചിച്ചതും, വോട്ടെണ്ണൽ തലേന്ന് ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് നടത്തിയ യാത്രയും, അധികാരത്തിൽ വന്ന ശേഷം ഇന്ന് വരെ നടത്തിയ മറ്റ് വിവാദങ്ങളും ഇലക്ഷനുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങളോടൊപ്പം വീണ്ടും ചർച്ചയാകുന്നത് സതീശന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.


Hashtags: #Congress #ElectionCommission #GyaneshKumar #IndianPolitics #KeralaPolitics #Protest
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0