നേപ്പാളിൽ പ്രകൃതിദുരന്തം: കനത്ത പ്രളയത്തിലും ഉരുൾപൊട്ടലിലും 68 ജീവനുകൾ പൊലിഞ്ഞു #NepalFlood

Post Image
നേപ്പാളിൽ കനത്ത മഴയെത്തർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും 68 പേരുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്. മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന പേമാരി രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. പ്രധാനമായും ലുംബിനി, ഗണ്ഡകി പ്രവിശ്യകളിലെ ബാഗ്ലുങ്, പർബത്, മനാങ്, മ്യാഗ്ദി, പാൽപ തുടങ്ങിയ ജില്ലകളിലാണ് പ്രകൃതിദുരന്തം രൂക്ഷമായി ബാധിച്ചത്.

കാലാവസ്ഥ പ്രതികൂലമായി തുടരുന്നതും റോഡ് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വലിയ മല ഇടിഞ്ഞുവീണത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ദുരന്തമേഖലകളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ദുഷ്കരമായി മുന്നോട്ട് പോവുകയാണ്.

143 വീടുകൾ പൂർണ്ണമായും തകരുകയും 51 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പ്രളയത്തിൽ ഒരു കോൺക്രീറ്റ് പാലം ഒലിച്ചുപോവുകയും 747 കുടുംബങ്ങളെ ദുരന്തം നേരിട്ട് ബാധിക്കുകയും ചെയ്തതായാണ് കണക്കുകൾ. മണ്ണിടിച്ചിലിന്റെ ഭീകരദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പർവതപ്രദേശം ഇടിയുന്നതിന്റെയും ഒരു മലയുടെ ഭാഗം നദിയിലേക്ക് പതിക്കുന്നതിന്റെയും ദൃശ്യങ്ങൾ കാഴ്ചക്കാരെ നടുക്കുന്നതാണ്.


Hashtags: #Nepal #NepalFloods #Landslides #NaturalDisaster #RescueOperations #NepalNews #HeavyRain
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0