നാടിനെ ഞെട്ടിച്ച കരുവാറ്റ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ; 13കാരി വീഡിയോ കോളിൽ ദൃശ്യങ്ങൾ കണ്ടു.. #KaruvattaMurder

Post Image
ആലപ്പുഴ കരുവാറ്റയിലെ ശിവൻകുട്ടി(67)യുടെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13കാരിയായ കൊച്ചുമകൾ വീഡിയോ കോളിൽ കണ്ടുവെന്നാണ് പോലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമായാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നും വിവരമുണ്ട്. ശിവൻകുട്ടിയുടെ ബന്ധുവായ 13കാരിയെയും മൂന്ന് വിദ്യാർത്ഥികളെയും ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശിവൻകുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയും അവർക്കൊപ്പമായതിനാൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൊച്ചുമകളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. പരീക്ഷയുണ്ടെന്ന പേരിൽ അവിടെ നിന്നിറങ്ങിയ പെൺകുട്ടിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് പറഞ്ഞെങ്കിലും, മൃതദേഹം നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലിൽ സംശയത്തിലായിരുന്നില്ലെങ്കിലും, പരീക്ഷ എഴുതാൻ സ്‌കൂളിൽ പോകണമെന്ന് വാശിപിടിച്ചതോടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലും കൈകളും കാലുകളും ബന്ധിച്ച നിലയിലുമായിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വർണമാണ് മോഷണം പോയത്. കൂട്ടുപ്രതികൾ പെൺകുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.

ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്തുകയറിയത്. പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ കൊലപാതകം കേരളത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.


Hashtags: #KaruvattaMurder #Alappuzha #KeralaCrime #JuvenileCrime #iPhoneMurder #ShockingNews #PoliceInvestigation
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0