സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ വലിയ അപകടങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. വെള്ളം കയറിയും മണ്ണിടിച്ചിലുണ്ടായുമായി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്.
പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, മലപ്പുറം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
അതേസമയം, മഹാത്മാഗാന്ധി സർവകലാശാല (എം.ജി) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 04, 05, 06, 07 തീയതികളിൽ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കൽ പരീക്ഷകളുമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Hashtags: #KeralaRain #OrangeAlert #SchoolHoliday #ExamPostponement #WeatherUpdate #MalayoramNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.