ചക്കരക്കലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ #CrimNews

Post Image
ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൻ്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ കർശന പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ചേലോറ സ്വദേശികളായ രണ്ടു യുവാക്കളാണ് പോലീസ് പിടിയിലായത്. ലഹരി മാഫിയക്കെതിരെയുള്ള പോലീസിൻ്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

ചേലോറ സ്വദേശികളായ പി മുഹമ്മദ് (30), പി.പി സൂരജ് (19) എന്നിവരാണ് മൗവഞ്ചേരിയിൽ വെച്ച് പോലീസ് പെട്രോളിങ്ങിനിടെ ലഹരിവസ്തുക്കളുമായി അറസ്റ്റിലായത്. പിടിയിലായവരിൽ നിന്നും 4.225 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ. ഇ.വി വിനീതിൻ്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ശ്രീരാഗ്, പ്രത്യുഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കി.

സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഈ അറസ്റ്റ്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും ലഹരി ഉപയോഗത്തിനും വിതരണത്തിനും എതിരെ ജാഗ്രത പാലിക്കുമെന്നും പോലീസ് അറിയിച്ചു.


Hashtags: #MDMA #Chakkarakkal #Kannur #DrugArrest #KeralaPolice #OperationThoofan #MalayalamNews #CrimeNews #ലഹരിവേട്ട
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0