നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ കനത്ത താക്കീതായി സിപിഐ എം മെഴുകുതിരി പ്രതിഷേധം #CandlelightProtest

Post Image
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീടുകളിലും പൊതുഇടങ്ങളിലും നടന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും വയോധികരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സർക്കാരിന്റെ അനാസ്ഥക്കെതിരായ ജനരോഷം പ്രതീകാത്മകമായി പ്രകടിപ്പിക്കുന്നതായിരുന്നു ഈ സമരം.

വൈദ്യുതി പ്രതിസന്ധി മൂലം നേട്ടം തിരിയുന്ന ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന തരത്തിൽ ഉള്ള നിലപാടുകൾ ആണ് യുഡിഎഫ് മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശസ്ത്രക്രീയ ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യങ്ങളെ വൈദ്യുതി തടസ്സം ബാധിക്കുന്നു എന്ന് സൂചിപ്പിച്ച മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കറണ്ട് വന്നതിനു ശേഷം ശസ്ത്രക്രീയ നടത്തിയാൽ മതി എന്നായിരുന്നു ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞത്.

എപ്പോൾ വൈദ്യുതി മുടങ്ങുമെന്നറിയാതെ വലയുന്ന ജനതയുടെ കടുത്ത പ്രതിഷേധമാണ് ഈ സമരത്തിലൂടെ പ്രകടമായത്. സർക്കാർ വരുത്തിവെച്ച വൈദ്യുതി നിയന്ത്രണം വിദ്യാർത്ഥികളുടെ പഠനത്തെയും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും താളംതെറ്റിച്ചു. 10 വർഷം ലോഡ് ഷെഡിങ് അകറ്റിനിർത്തി വൈദ്യുതി മേഖലയിൽ കരുതലോടെ പ്രവർത്തിച്ച എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ യുഡിഎഫ് ഭരണം തകർത്തുവെന്നും സിപിഐ എം നേതാക്കൾ ആരോപിച്ചു.

കോട്ടയം ചങ്ങനാശേരിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രതിഷേധത്തിൽ പങ്കെടുത്തു. തിരുവനന്തപുരം എകെജി സെന്ററിൽ കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജൻ സമരം ഉദ്‌ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ വസതിയിലും സംസ്ഥാനത്തിന്റെ മറ്റ് വിവിധ പ്രദേശങ്ങളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധം അരങ്ങേറി.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി രാജീവ്‌ കൊല്ലം ഓച്ചിറയിലും സി എസ്‌ സുജാത ആലപ്പുഴ ചുനക്കരയിലും ടി പി രാമകൃഷ്‌ണൻ കോഴിക്കോട്‌ പേരാമ്പ്ര വെള്ളിയൂരിലെ വീട്ടിലും പുത്തലത്ത്‌ ദിനേശൻ കണ്ണൂർ കൂടാളിയിലുമുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരമായി ഇടപെട്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാത്ത സർക്കാരിനെതിരായ താക്കീത് കൂടിയായി ഈ പ്രതിഷേധം മാറി.


Hashtags: #KeralaPolitics #ElectricityCrisis #CPIM #UDF #CandlelightProtest #KeralaNews #PowerCut #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0