സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മാത്രം 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ജൂൺ മാസത്തിൽ മാത്രം 1862 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനി ഭീതിയിൽ ആയിരക്കണക്കിന് പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഡെങ്കിപ്പനിക്ക് പുറമെ മറ്റ് പകർച്ചവ്യാധികളും പടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
എലിപ്പനി, ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയവയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നതായും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത് രോഗവ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശം നൽകി. കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Hashtags: #DengueFever #KeralaHealth #DengueOutbreak #PublicHealth #DiseaseAlert #MalayoramNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.