സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി വി.ഡി സതീശൻ തന്‍റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. വരുമാന വർധനവിനായുള്ള ശക്തമായ നടപടികളാണ് ഈ ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്നത്. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയെന്ന ചരിത്രപരമായ പ്രാധാന്യവും ഈ ബജറ്റിനുണ്ട്.
വിഭവ സമാഹരണത്തിന് എന്തെല്ലാം പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. കേന്ദ്ര സഹായത്തിലെ ഏകദേശം 20,000 കോടി രൂപയുടെ കുറവാണ് മുഖ്യമന്ത്രി വി.ഡി സതീശന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് സാമ്പത്തിക പ്രതിസന്ധിക്ക് ആഴം കൂട്ടുന്നുണ്ട്.
ഒപ്പം, കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപിത ഇന്ദിരാ ഗ്യാരന്റികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തേണ്ടതുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ എന്തു തന്ത്രങ്ങളാണ് സതീശൻ അവതരിപ്പിക്കുക എന്നതും നിർണായകമാണ്.
നികുതി ചോർച്ച തടയുന്നതിനും നികുതി പിരിവ് ഊർജ്ജസ്വലമാക്കുന്നതിനും ഊന്നൽ നൽകുന്ന ഒരു സമഗ്ര ധനമാനേജ്‌മെന്റിലൂടെ വരുമാന വിടവ് പരിഹരിക്കാനായിരിക്കും മുഖ്യമന്ത്രി വി.ഡി സതീശൻ ശ്രമിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Hashtags: #KeralaBudget #VDSatheesan #KeralaPolitics #MalayoramNews #Budget2024
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.