അഹമ്മദാബാദിൽ 260 ജീവനുകൾ കത്തിയെരിഞ്ഞ മഹാദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് രാജ്യം സാക്ഷ്യം വഹിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും, ഭീതിയുടെയും വേദനയുടെയും ആ ഓർമ്മകളിൽ നിന്ന് ദൃക്സാക്ഷികളും രക്ഷാപ്രവർത്തകരും ഇപ്പോഴും പൂർണമായി മുക്തരായിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ 12 നാണ് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്നയുടൻ അഹമ്മദാബാദിലെ മേഘാനിനഗർ മേഖലയിലുള്ള മെഡിക്കൽ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവരും ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരും ഉൾപ്പെടെ 260 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ മാത്രമാണ് അത്ഭുതകരമായി മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടത്. വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടർന്നുണ്ടായ സംഭവങ്ങൾ ഹൃദയം മരവിപ്പിക്കുന്നതും ഭയാനകവുമായിരുന്നുവെന്ന് അപകടത്തിൽ നേരിട്ട് രക്ഷാപ്രവർത്തനം നടത്തിയവർ ഓർക്കുന്നു.
വിമാന ഇന്ധനം കത്തിയെരിഞ്ഞതിനെ തുടർന്ന് ഉരുകുന്ന പ്ലാസ്റ്റിക്കിന്റെയും മാംസത്തിന്റെയും രൂക്ഷഗന്ധം പ്രദേശമാകെ നിറഞ്ഞുനിന്നു. വായുവിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ആയിരക്കണക്കിന് ഡിഗ്രി സെൽഷ്യസായിരുന്നു പ്രദേശത്തെ താപനില. ചൂട് വളരെ ശക്തമായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥരുടെ കാലിലെ ബൂട്ടിന്റെ അടിഭാഗം പോലും ഉരുകിയൊലിച്ചു. കടുത്ത ചൂടിൽ ആശയവിനിമയ ഉപകരണങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തി. രക്ഷാപ്രവർത്തകർക്ക് തങ്ങളുടെ യൂണിഫോമുകൾ പലതവണ മാറ്റേണ്ടി വന്നു. ഹോസ്റ്റലിന്റെ പ്രധാന കവാടം മുഴുവൻ തീജ്വാലകളാൽ വിഴുങ്ങിയിരുന്നു. മതിൽ ചാടിക്കടന്നാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിച്ചതെന്ന് എസ്ഡിആർഎഫ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ശീതൾ ഗുജാർ ഓർമ്മിക്കുന്നു. അഗ്നിശമനസേന തുടർച്ചയായി വെള്ളം പമ്പ് ചെയ്തുകൊണ്ടാണ് രക്ഷാപ്രവർത്തകർക്ക് വഴിയൊരുക്കിയത്. കോൺക്രീറ്റും വിമാനത്തിന്റെ കൂറ്റൻ ലോഹഭാഗങ്ങളും മാറ്റാൻ വലിയ ക്രെയിനുകൾ എത്തിച്ചു. പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പലതും കണ്ടെടുത്തത്. ജീവൻ പണയം വെച്ചുള്ള പോരാട്ടത്തിലൂടെ പലരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്ന് ശീതൾ ഗുജാർ പറഞ്ഞു.
അപകടം നടന്നയുടൻ പൊലീസ് സംവിധാനങ്ങൾക്ക് പുറമെ പ്രദേശവാസികളും വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും ഒട്ടും ഭയമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ആദ്യം ഫോൺകോൾ വരുമ്പോൾ ഇത്രയും വലിയ ദുരന്തമാണെന്ന് കരുതിയിരുന്നില്ലെന്ന് 108 എമർജൻസി സർവീസസ് പ്രോഗ്രാം മാനേജർ ജിതേന്ദ്ര ഷാഹി പറഞ്ഞു. വിവരമറിഞ്ഞ് മൂന്നുമിനിറ്റിനുള്ളിൽ തന്നെ ആംബുലൻസുകൾ അപകടസ്ഥലത്തെത്തി. ആദ്യം അഞ്ച് ആംബുലൻസുകളാണ് പുറപ്പെട്ടത്. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയതോടെ 10 മുതൽ 15 മിനിറ്റിനുള്ളിൽ 35 ഓളം ആംബുലൻസുകൾ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ജീവനുള്ളവരും അല്ലാത്തവരുമായി 200 ലധികം പേരെയാണ് തങ്ങളുടെ ആംബുലൻസുകളിലായി വിവിധ ആശുപത്രികളിൽ എത്തിച്ചതെന്ന് ഷാഹി വിതുമ്പലോടെ ഓർക്കുന്നു.
ചുറ്റും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. സ്വന്തം ശരീരത്തിൽ പൊള്ളലേറ്റിട്ടും പരിക്കുകളെ വകവെക്കാതെ രാജേഷ് പട്ടേലിനെ പോലുള്ള പ്രദേശവാസികൾ രക്ഷാപ്രവർത്തനം തുടർന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലാവരെയും കണ്ണീരിലാഴ്ത്തി. അതിനിടയിൽ ഒരു ഗർഭിണിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത് അവിടെയുണ്ടായിരുന്ന പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ പോലും മാനസികമായി തളർത്തി. ഒരു വർഷം പിന്നിടുമ്പോൾ അപകടസ്ഥലത്ത് മാറ്റങ്ങൾ പലതും സംഭവിച്ചെങ്കിലും, ആ കറുത്ത ദിനം ബാക്കിവെച്ച മാനസികാഘാതത്തിൽ നിന്നും ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ നിന്നും ഈ ദൃക്സാക്ഷികളും ഇരകളുടെ കുടുംബങ്ങളും ഇനിയും മുക്തരായിട്ടില്ല.

Hashtags: #AhmedabadPlaneCrash #AirIndia #PlaneCrash #Rescuers #IndiaNews #NationalNews #Ahmedabad
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.