ഖത്തറിലെ റാസ് ലഫാനിൽ വൻ സ്ഫോടനം; 13 മരണം, 66 പേർക്ക് പരിക്ക്; മരിച്ചവരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും #RasLaffan

Post Image
ദോഹ∙ ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി സ്ഥിരീകരിച്ചു. 66 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഇന്ത്യക്കാരും പാകിസ്ഥാൻ സ്വദേശികളും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി ബർസാനിലെ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവം നടന്നയുടൻ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തുകയും തീപിടിത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജമന്ത്രി പിന്നീട് വ്യക്തമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ സാങ്കേതിക അന്വേഷണം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, ഗിനിയ, കെനിയ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. എന്നാൽ ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇന്ത്യൻ എംബസി അടക്കമുള്ള അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഹബ്ബുകളിലൊന്നാണ് റാസ് ലഫാൻ. എന്നിരുന്നാലും ഈ അപകടം ഖത്തറിന്റെ വാതക കയറ്റുമതിനെയോ ഉൽപ്പാദനത്തെയോ ബാധിച്ചിട്ടില്ലെന്ന് ഖത്തർ എനർജി അറിയിച്ചു. റാസ് ലഫാൻ തുറമുഖവും മറ്റ് വാതക പ്ലാന്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഗോള വിപണിയിലേക്കുള്ള വാതക വിതരണത്തെ അപകടം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.


Hashtags: #RasLaffan #QatarExplosion #IndustrialSafety #QatarNews #IndianExpats #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0