തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. മന്ത്രിമാരെ സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഏകദേശ ധാരണയായെങ്കിലും വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സ്പീക്കർ പദവി ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന നേതാവ് എൻ. ശക്തൻ നിയുക്ത മുഖ്യമന്ത്രിയെ അറിയിച്ചു.
അതുപോലെ, മാണി സി. കാപ്പനും അനൂപ് ജേക്കബിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന നിർദേശത്തിൽ തർക്കം രൂക്ഷമാണ്. ടേം വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് മാണി സി. കാപ്പന്റെ നിലപാട്. ആദ്യം അനൂപും പിന്നീട് മാണി സി. കാപ്പനും മന്ത്രിമാരാകുന്ന ഫോർമുലയാണ് മുന്നോട്ട് വെച്ചത്.
അരൂരിൽ നിന്ന് വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരന് ആരോഗ്യ വകുപ്പ് നൽകിയേക്കും. സിഎംപി നേതാവ് സി.പി. ജോണിന് ഗതാഗത വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്.
#VDSatheesan #KeralaPolitics #CabinetFormation #വിഡിസതീശൻ #കേരളരാഷ്ട്രീയം #മന്ത്രിസഭാവികസനം

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.