തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ തീരുമാനം ആശാ വർക്കർമാരുടെ വേതനം 3000 രൂപയായി വർധിപ്പിക്കാൻ. അങ്കണവാടി വർക്കർമാർക്ക് 1000 രൂപയും കൂട്ടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കൂടുതൽ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശ സമരത്തിൽ പങ്കെടുത്ത സമയത്ത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വിഡി സതീശൻ പ്രഖ്യാപിച്ചത് ആദ്യ ക്യാബിനറ്റിൽ 21,000 രൂപയായി ആശമാരുടെ വേതനം വർധിപ്പിക്കും എന്നായിരുന്നു.
പാചക തൊഴിലാളികൾക്കും പ്രീ-പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വീതം വർധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ജി. സുധാകരനായിരിക്കും പ്രോ ടേം സ്പീക്കറെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ് 22 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. മെയ് 29-നായിരിക്കും നയപ്രഖ്യാപനം. ടി. ആസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിക്കാനും തീരുമാനമായി.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദനം പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുമെന്നും വി.ഡി. സതീശൻ തൻ്റെ ആദ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Hashtags: #Kerala #VDSatheesan #WageHike #കേരളം #ആശവർക്കർ #വേതനവർദ്ധനവ്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.