സ്റ്റെയര്‍കേസില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. # Taliparamba


തളിപ്പറമ്പ്
:പടിക്കെട്ടിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു.

പുഷ്പഗിരി ചാച്ചാജി റോഡിലെ ബൈത്തുൽനൂർ സ്വദേശികളായ എം. സജീർ-മുബീന ദമ്പതികളുടെ മകൻ ടി. അബ്ദുൾ വാഹിദ് ആണ് മരിച്ചത്‌. എളമ്പേരംപാറയിലെ തുന്തകച്ചിറകത്ത് വീട്ടിൽ താമസിച്ചുവരികയാണ് ഇവർ. ഏപ്രിൽ 16 ന് രാത്രി 10.10 ന് എളമ്പേരംപാറയിലെ വീട്ടിലായിരുന്നു അപകടം.

കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15 ന് മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരം നടക്കും. സഹോദരങ്ങൾ: മുഹമ്മദ് ഷാസിൽ, ആലിയ മെഹ്‌സിൻ.

തളിപ്പറമ്പ് സിഎച്ച്എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും എളമ്പേരംപാറയിലെ ഷംസുൽ ഉലമ മദ്രസയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

 Student dies after falling from staircase.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0