തലയിണയ്ക്കടിയിൽ പാമ്പ്: തൃശ്ശൂരിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില ഗുരുതരം. #Snake_Bite


 തൃശ്ശൂര്‍ കോടാലിയിൽ എട്ടുവയസ്സുള്ള ആൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്കൽ സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ അൽജോ മരിച്ചു.

ഭക്ഷ്യവിഷബാധയേറ്റതായാണ് മാതാപിതാക്കൾ കരുതിയത്. രാവിലെ മകൻ ബോധരഹിതനായി വീണതായി അമ്മ പറഞ്ഞു. കുട്ടിയുടെ മരണശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പാമ്പ് കടിച്ചതിന്റെ പാടുകൾ കണ്ടെത്തി. കുട്ടികൾ ഉറങ്ങിക്കിടന്ന തലയിണയ്ക്കടിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടൻ ഇനത്തില്‍ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. ഇതിന് ശേഷം പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു. സഹോദരൻ പത്ത് വയസ്സുള്ള അനോഷും ഗുരുതരാവസ്ഥയിലാണ്. കുട്ടി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അബോധാവസ്ഥ ഇനിയും തരണം ചെയ്തിട്ടില്ല. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

 Snake under pillow: Eight-year-old boy dies of snake bite in Thrissur, brother in critical condition.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0