കൊച്ചി: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന ഹർത്താലുമായി കേരള ട്രേഡേഴ്‌സ് ആൻഡ് ബിസിനസ്‌മെൻ കോർഡിനേഷൻ കമ്മിറ്റി സഹകരിക്കില്ല. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ് എറണാകുളത്ത് പ്രഖ്യാപനം നടത്തി. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് പി.സി. ജേക്കബ് പറഞ്ഞു.നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതനായ വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയതായി അദ്ദേഹം പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികൾക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഹർത്താലിനോട് യോജിപ്പില്ല. കേരള ട്രേഡേഴ്‌സ് ആൻഡ് ബിസിനസ്‌മെൻ കോർഡിനേഷൻ കമ്മിറ്റിയിൽ അംഗങ്ങളായ എല്ലാ വ്യാപാരികളും നാളെയും പതിവുപോലെ കടകൾ തുറക്കുമെന്ന് പി.സി. ജേക്കബ് വ്യക്തമാക്കി.
Tomorrow's hartal: Kerala Traders and Businessmen Coordination Committee makes an important announcement; 'Case investigation in the right direction, will not cooperate with the hartal'.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.