ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചു. # Nithin_Raj_Hartal

 


തിരുവനന്തപുരം:
ഇന്ന് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകുന്നേരം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഡിജിപിയോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹർത്താലിനിടെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. വാഹനങ്ങൾ തടഞ്ഞു, യാത്രക്കാരെ ഭീഷണിപ്പെടുത്തി, കടകൾ അടപ്പിക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെ ഹൈക്കോടതി ഇടപെട്ടു. ജനജീവിതം ദുഷ്കരമാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. നിതിൻ രാജിന് നീതി ആവശ്യപ്പെട്ടുള്ള ഹർത്താൽ ജനജീവിതം തടസ്സപ്പെടുത്തി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു, കടകൾ അടച്ചു. ദലിത് സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടെ പ്രതിഷേധ മാർച്ചുകൾ നടത്തി. ഹർത്താലിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു.

 High Court takes suo motu action against hartal.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0