കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക് #Kozhikode


കോഴിക്കോട്: കോഴിക്കോട് ചെക്യാട് പാറക്കടവിൽ ആംബുലൻസിൻ്റെ റേഡിയേറ്റർ അജ്ഞാതൻ കുത്തിപ്പൊട്ടിച്ചു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ആംബുലൻസ് ഓടിക്കൊണ്ടിരിക്കെ ഓവർ ഹീറ്റ് ആയതിനെ തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് അടുത്തുള്ള ആശുപത്രിയിൽ നിർത്തുകയായിരുന്നു.

യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലൻസിൻ്റെ റേഡിയേറ്റാണ് തകർത്തത്. വളയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൃത്യസമയത്ത് വാഹനം നിർത്തിയതുകൊണ്ടാണ് എൻജിൻ കത്തിയോ മറ്റോ സംഭവിക്കാവുന്ന വലിയ അപകടം ഒഴിവായത്. 

 An unidentified person smashed the radiator of an ambulance in Kozhikode.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0